Latest News

കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍; ക്വട്ടേഷന്‍ നല്‍കിയത് ബിഫാം വിദ്യാര്‍ഥി

കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍; ക്വട്ടേഷന്‍ നല്‍കിയത് ബിഫാം വിദ്യാര്‍ഥി
X

കൊല്ലം: കൊട്ടിയത്തുനിന്ന് 14കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയിലായി. മാര്‍ത്താണ്ഡം സ്വദേശി ബിജുവാ (30) ണ് പിടിയിലായത്. പാറശ്ശാലയില്‍ നിന്നാണ് പോലിസ് ബിജുവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിഫാം വിദ്യാര്‍ഥിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

പണം തിരികെ വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് കാറുകളിലായെത്തിയ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പടെ ആറുപേരടങ്ങിയ സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് കുട്ടിയെ സംഘം കടത്തിയത്. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചുവീഴ്ത്തിയാണ് 14കാരനായ കുട്ടിയുമായി കടന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് കുട്ടിയെ വീട്ടില്‍ കയറി ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പോലിസ് രക്ഷപ്പെടുത്തിയിരുന്നു.

കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നത്. കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ കുടുംബം പോലിസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടന്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറിയിരുന്നു.

അഞ്ച് മണിക്കൂറോളം നേരം പോലിസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ രാത്രി പതിനൊന്നരയോടെ പാറശാല കോഴിവിളക്കുസമീപം ഓട്ടോ തടഞ്ഞാണ് കുട്ടിയെ പോലിസ് രക്ഷപ്പെടുത്തിയത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ്് സംഘം പോലിസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി.

Next Story

RELATED STORIES

Share it