Latest News

തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു: യുപി പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

പിടിയിലായ പോലിസുകാരന്‍ ശ്രീകാന്തില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു: യുപി പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച കേസുകളില്‍ ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടാളിയോടൊപ്പം അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. കോണ്‍സ്റ്റബിളായ ശ്രീകാന്ത് (30) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിയായ രഘു ഖോസ്ലയും പിടിയിലായിട്ടുണ്ട്. നൂറിലധികം കേസുകളിലെ പ്രതിയാണ് രഘു. ഓഗസ്റ്റ് 17 നാണ് തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സോണിപത് നിവാസിയായ കര്‍ണാലിനെയാണ് കൊള്ളയടിച്ചത്.

മുകര്‍ബ ചൗക്കില്‍ കാറില്‍ സുഹൃത്തിനെ കാത്തിരിക്കുന്നതിനിടയില്‍ എത്തിയ രണ്ടുപേര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ കാറിലെത്തിയ പ്രതികള്‍ കര്‍ണാലിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവര്‍ന്നശേഷം വഴിയില്‍ തള്ളി. പിടിയിലായ പോലിസുകാരന്‍ ശ്രീകാന്തില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Next Story

RELATED STORIES

Share it