Latest News

മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്‍ധന

മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാര്‍. ലിറ്ററിന് 14 രൂപയുടെ വര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. ഈ വര്‍ഷം ഏപ്രിലിലാണ് മണ്ണെണ്ണ വില ഒറ്റയടിക്ക് 22 രൂപ കൂട്ടി ലിറ്ററിന് 81 രൂപയാക്കിയത്. നേരത്തെ 59 രൂപയായിരുന്നു. മെയ് മാസത്തില്‍ മൂന്നുരൂപ കൂടി കൂട്ടി, ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയാക്കി. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ധിച്ച് ഇത് 88 രൂപയായി.

മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷന്‍, സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നേരത്തെ കേന്ദ്രസര്‍ക്കാര്‍ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. മണ്ണെണ്ണ വില കുത്തനെ ഉയരുന്നത് മല്‍സ്യബന്ധന മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, നിലവിലെ സ്‌റ്റോക്ക് തീരും വരെ സംസ്ഥാനത്ത് 84 രൂപയ്ക്ക് മണ്ണെണ്ണ വില്‍ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it