- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെക്സ്റ്റ് ജെന്‍ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

കൊച്ചി: നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂര്‍ണമെന്റിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ജൂലൈ 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. അണ്ടര്‍ 21 താരങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. ഇതിന് പുറമെ രണ്ട് അണ്ടര്‍ 23 താരങ്ങള്‍ക്കും ടീമിനുവേണ്ടി കളിക്കാം. ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ സംഘത്തിലെ യുവതാരങ്ങള്‍ക്ക് പുറമെ റിസര്‍വ് ടീമില്‍ നിന്നുള്ള കളിക്കാരും ബ്ലാസ്‌റ്റേഴ്‌സും സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്.
കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ്അപ്പ് ആയതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അക്കാദമിയില്‍ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. തോമക് ഷ്വൊസാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ടി.ജി. പുരുഷോത്തമന്‍ സഹപരിശീലകനും റഫാല്‍ ക്വിഷെന്‍ ടീമിന്റെ ഗോള്‍കീപ്പിംഗ് പരിശീലകനുമാണ്. ടീം അനലിസ്റ്റ് അനുഷ് ആദിത്യ, ഫിസിയോ അരിത്ര നാഗ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സ് സംഘത്തോടൊപ്പമുണ്ട്.
പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. യുവ ഫുട്‌ബോളര്‍മാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലും സാഹചര്യങ്ങളിലും കളിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
സ്‌ക്വാഡ്: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്മിന്‍, നിഹാല്‍ സുധീഷ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















