- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലയും കൊലവിളിയും സിപിഎമ്മിന്റെ മുഖമുദ്ര; സുധാകരനെ വധിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി
ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെ സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായ് വെളിപ്പെടുത്തിയിരിക്കയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കെ സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. ഈ ഗൂഡാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എക്കാലത്തും
എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡന്റിനെ ജീവന്‍ നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
ഐപിഎല്ലില്‍ പിഴയോട് പിഴ; ഹാര്‍ദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം;...
2 Jun 2025 5:28 AM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം ഇല്ലെങ്കില്‍ ഭര്‍ത്താവിനെ...
30 May 2025 12:18 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMT