Latest News

കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ: അറേബ്യന്‍ ഭക്ഷണത്തിനും മാംസഭകഷണത്തിനുമെതിരേ വിദ്വേഷപ്രചാരണം

കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ: അറേബ്യന്‍ ഭക്ഷണത്തിനും മാംസഭകഷണത്തിനുമെതിരേ വിദ്വേഷപ്രചാരണം
X

കോഴിക്കോട്: സമൂഹത്തില്‍ എന്ത് സംഭവിച്ചാലും എന്ത് സംഭവങ്ങള്‍ ഉണ്ടായാലും അതൊക്കെ മുസ് ലിംവിരുദ്ധതയിലും ഇസ് ലാമോഫോബിയയിലും മുക്കി കൊഴിപ്പിക്കുക സാമൂഹികമാധ്യമങ്ങളില്‍ പതിവാണ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.

കാസര്‍കോഡ് കൂള്‍ ബാളില്‍നിന്ന് ഷവര്‍മ കഴിച്ച് ദേവനന്ദ എന്ന 16കാരി മരിച്ച സംഭവത്തെയാണ് മുസ് ലിം വിരുദ്ധതക്ക് അവസരമായി ഹിന്ദുത്വ ഐഡികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ചിലര്‍ മാംസ ഭക്ഷണത്തിനെതിരായി ഇതിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ മറ്റുചിലര്‍ അറേബ്യന്‍ ഭക്ഷണത്തിനാണ് എതിര്. വംശീയവാദികള്‍ മുസ് ലിംകളെ വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കുകളാണ് പല പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്.

അത്തരം പോസ്റ്റുകള്‍ക്ക് പ്രതികരണങ്ങളും വന്നിട്ടുണ്ട്. അത്തരം ചില പോസ്റ്റുകളും അതിനോടുള്ള പ്രതികരണങ്ങളും.

Next Story

RELATED STORIES

Share it