കെഎഎസ് ആദ്യ നിയമന ശിപാര്‍ശ നവംബര്‍ ഒന്നിനു തന്നെ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ നിയമന ശിപാര്‍ശകള്‍ കേരള പിറവി ദിനമായ നാളെ (നവംബര്‍ 1) പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വിതരണം ചെയ്യും. മൂന്ന് സ്ട്രീമുകളിലേക്കുമായി 105 പേരെ നിയമന ശിപാര്‍ശ ചെയ്യുന്നതോടെ കേരള സിവില്‍ സര്‍വീസ് ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. നിയമന ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നല്‍കും.
2019 നവംബര്‍ 1 നാണ് കെഎഎസ് ഓഫിസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയിനി തസ്തികകളിലേക്ക് പിഎസ്സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമില്‍ 547,543 ഉം രണ്ടാം സ്ട്രീമില്‍ 26,950 ഉം മൂന്നാം സ്ട്രീമില്‍ 2,951 ഉം അപേക്ഷകള്‍ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബര്‍ 29 തീയതികളില്‍ ഒഎംആര്‍. പ്രാഥമിക പരീക്ഷയും 2020 നവംബര്‍ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബര്‍ 30 ഓടെ അഭിമുഖവും പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ 8 ന് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT