Latest News

ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് കാര്യവട്ടം സ്റ്റേഡിയത്തെ ഒഴിവാക്കി; സ്റ്റേഡിയങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് റദ്ദാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും

ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് കാര്യവട്ടം സ്റ്റേഡിയത്തെ ഒഴിവാക്കി; സ്റ്റേഡിയങ്ങള്‍ കായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് റദ്ദാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും
X

തിരുവനന്തപുരം: സ്റ്റേഡിയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ മൂലം ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടി.

''സ്‌റ്റേഡിയങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്‌റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ക്രിക്കറ്റ് കലണ്ടറില്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ സ്‌റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്''- കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍ സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡിന്റെ പ്രഥമ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി നായര്‍, പ്രസിഡന്റ് സജന്‍ കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it