Latest News

കരുവന്നൂര്‍ സഹകരണ ബാങ്ക്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇഡി

ഇത് റിയല്‍ എസ്‌റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

കരുവന്നൂര്‍ സഹകരണ ബാങ്ക്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇഡി
X

കോഴിക്കോട്: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 200 കോടി രൂപയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് വ്യക്തമായിട്ടുള്ളത്. ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകള്‍ രൂപീകരിക്കുകയും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍. ഇത് റിയല്‍ എസ്‌റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. പൊലീസില്‍ നിന്നും ലഭിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു.


സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 2014- 20 കാലഘട്ടത്തിലാണ് വ്യാപകമായ തട്ടിപ്പ് നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയും ഇതേതുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it