Latest News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധിയുണ്ടാക്കും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കും. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും വിഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും മൃതദേഹവുമായി കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it