- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാരുണ്യ@ഹോം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിക്കുന്നു; ആദ്യഘട്ട രജിസ്ട്രേഷന്‍ ജൂലൈ 15 വരെ

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതില്‍ പടിയിലെത്തിക്കുന്ന 'കാരുണ്യ@ഹോം' പദ്ധതിയ്ക്ക് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തുടക്കമിട്ടു.
മിതമായ നിരക്കില്‍ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 'കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി' വിജയകരമായി സര്‍ക്കാരാശുപത്രികളിലൂടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടുത്ത ഘട്ടമാണ് 'കാരുണ്യ@ഹോം' എന്ന പുതിയ പദ്ധതി.
പൊതുവിപണിയിലേക്കാള്‍ വന്‍ വിലക്കിഴിവില്‍ മരുന്നുകളും ഗ്ലൂക്കോമീറ്റര്‍, ബി.പി. അപ്പാരറ്റസ്, എയര്‍ബെഡ് മുതലായ അനുബന്ധ സാമഗ്രികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാരാശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലൂടെ വിതരണം ചെയ്യുന്നുണ്ട്. വിലക്കിഴിവിന് പുറമേ ഒരു ശതമാനം അധിക വിലക്കിഴിവോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ മരുന്നുകളും, ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കപ്പെടുന്ന ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും കൊറിയര്‍ മുഖേന പ്രതിമാസം വീട്ടിലെത്തിച്ചു കൊടുക്കും.
സാമ്പത്തിക ലാഭത്തോടൊപ്പം 'കൊവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കുക' എന്ന പുതിയ ജീവിതശൈലിക്കായി ഈ പദ്ധതി മുതിര്‍ന്ന പൗര•ാരെ സഹായിക്കും. തിരക്കേറിയ ആധുനിക ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങള്‍ക്ക് പദ്ധതി കൈത്താങ്ങായിരിക്കും. ഈ സേവനം ലഭിക്കാന്‍ താല്പ്പര്യമുള്ള ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യഘട്ട രജിസ്ട്രേഷന്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയായിരിക്കും. www.khome.kmscl.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി മരുന്നിന്റെ കുറിപ്പടി സഹിതം രജിസ്റ്റര്‍ ചെയ്യുകയോ, സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥിതി ചെയ്യുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ നിന്നും രജിസ്ട്രേഷന്‍ ഫോറം കൈപ്പറ്റുകയോ ചെയ്യാം.
പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫാറങ്ങള്‍, കുറിപ്പടി സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ തിരികെ ഏല്‍പ്പിക്കാം. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളെ, അവര്‍ സമര്‍പ്പിച്ചിരിക്കുന്ന കുറിപ്പടി പ്രകാരം ഒരു മാസത്തേക്കാവശ്യമായ മരുന്നുകളുടെ അന്നത്തെ വിലവിവരപട്ടിക അനുസരിച്ചുള്ള തുക അറിയിക്കും. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയാല്‍ സെപ്തംബര്‍ 15-നകം അവര്‍ക്കുള്ള മരുന്നുകള്‍ വീട്ടിലെത്തിക്കും.
തുടര്‍ന്ന് തിരുത്തല്‍ അറിയിപ്പ് ഉണ്ടാകാത്ത പക്ഷം കൃത്യമായ ഇടവേളകളില്‍ പ്രതിമാസാവശ്യത്തിനുള്ള മരുന്നുകള്‍ മുടക്കമില്ലാതെ വീട്ടിലെത്തിക്കും. ലഭിക്കുന്ന മരുന്നുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ന്യൂനതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 48 മണിക്കൂറിനകം പരാതി മരുന്ന് വിതരണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പരുകളിലോ/ ഇ-മെയില്‍ വിലാസത്തിലോ/ തൊട്ടടുത്ത കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയിലോ അറിയിക്കുമ്പോള്‍ പരിഹാര നടപടി സ്വീകരിക്കും.
കുറിപ്പടിയില്‍ വ്യത്യാസമുണ്ടാവുന്ന ഘട്ടങ്ങളിലോ, കൂടുതല്‍ മരുന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോ, രേഖാമൂലം രജിറ്റര്‍ നമ്പര്‍ സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ അപേക്ഷിക്കുകയോ, ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ വേണം. കിടപ്പ് രോഗികള്‍ക്കും, കാന്‍സര്‍ ബാധിതര്‍ക്കും ജീവിതശൈലി രോഗബാധിതര്‍ക്കും പദ്ധതി പ്രയോജനപ്രദമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















