Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പാകത്തിന് അന്വേഷണം അട്ടിമറിക്കപ്പെട്ടു: വി ഡി സതീശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പാകത്തിന് അന്വേഷണം അട്ടിമറിക്കപ്പെട്ടു: വി ഡി സതീശന്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പാകത്തിന് അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രതികള്‍ക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കില്‍ പുറത്തുള്ള വമ്പന്മാര്‍ കുടുങ്ങുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ 'പുതു യുഗയാത്ര' തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച വേളയില്‍ വര്‍ക്കലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, യുവതീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ അതേ പാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും വര്‍ഗീയതയ്ക്ക് പിണറായി വിജയന്‍ തിരികൊളുത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it