Latest News

ബംഗളൂരുവില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക

ബംഗളൂരുവില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക
X

ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇനിയും തുടരാനാവില്ലെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ മുന്നോട്ടു വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരസ്യമായ അഭിപ്രായപ്രകടനം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ജൂലൈ 22നു ശേഷം ഇനിയും ലോക്ക് ഡൗണ്‍ നീട്ടാനാവില്ല- മന്ത്രി ആര്‍ അശോക പറഞ്ഞു. നേരത്തെ മഹാനഗര പാലിക മേയര്‍ എം ഗൗതം കുമാര്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബംഗളൂരുവില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയാല്‍ കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ കുറച്ചുകൂടെ സമയം ലഭിക്കും. ഇതുസംബന്ധിച്ച ഒരു ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചിട്ടുമുണ്ട്- മേയര്‍ ഗൗതം കുമാര്‍ പറഞ്ഞു.

ജൂലൈ 14 വൈകീട്ട് 8 മണി മുതല്‍ ജൂലൈ 22 പുലര്‍ച്ചെ 5 മണി വരെയാണ് ബംഗളൂരുവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച മാത്രം കര്‍ണാടകയില്‍ 3,693 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 55,115 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. അതില്‍ 33,205 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 20,757 പേര്‍ രോഗമുക്തരായി, 1,147 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Next Story

RELATED STORIES

Share it