Latest News

കര്‍ണാടക: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 22, 27 തിയ്യതികളില്‍

കര്‍ണാടക: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 22, 27 തിയ്യതികളില്‍
X

ബംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 27 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഡിസംബര്‍ 30ന് വോട്ടെണ്ണല്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അതിനെതിരേ തങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചുവെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി ഡി കെ ശിവകുമാര്‍ പറഞ്ഞു. കോടതി തിരഞ്ഞെടുപ്പ് നടക്കുന്നതിന് അനുകൂലമായി വിധിച്ചു.

Next Story

RELATED STORIES

Share it