Latest News

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 8,074 പേര്‍

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു;  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 8,074 പേര്‍
X

കലബര്‍ഗി: കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. നേരത്തെ ഷെഡ്യൂള്‍ ചെയ്തതുപ്രകാരം 8 മണിക്കുതന്നെ വോട്ടെണ്ണല്‍ തുടങ്ങി.

സംസ്ഥാനത്ത് 5,728 ഗ്രാമപഞ്ചായത്തുകളിലും 226 താലൂക്കുകളിലുമായി 91,339 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 8,074 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 43,238 സീറ്റുകളിലേക്ക് ഡിസംബര്‍ 22ന് തിരഞ്ഞെടപ്പ് നടന്നു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്് ഡിസംബര്‍ 27നായിരുന്നു, 43,238 സീറ്റിലേക്ക്. ആകെ 2,22,814 പേരാണ് മല്‍സരരംഗത്തുള്ളത്.

ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് മല്‍സരരംഗത്തുള്ളത്. ഇന്ന് ഉച്ചയോടെ ഫലം മുഴുവന്‍ ഫലവും പുറത്തുവരുമെന്ന് കരുതുന്നു.

Next Story

RELATED STORIES

Share it