- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍: പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ യഥാര്‍ഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വസ്തുതാ വിരുദ്ധവുമാണ്. സിഎഎ, മുത്വലാഖ്, വഖഫ് ഭേദഗതി നിയമം, വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവ്, ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍, ബുള്‍ഡോസര്‍ രാജ്, തല്ലിക്കൊലകള്‍, യുപിയിലും അസമിലും തുടരുന്ന മദ്രസകളും ആരാധനാലയങ്ങളും തകര്‍ക്കലും കൈയേറ്റവും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം, ഗോവധ നിരോധന നിയമം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ വച്ചു പരിശോധിക്കുകയാണെങ്കില്‍ കാന്തപുരം നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമാകും. രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളും ആഗോള തലത്തിലുള്ള രാഷ്ട്രീയസാമൂഹിക നിരീക്ഷകരും അമേരിക്കയില്‍ തന്നെ പുറത്തുവന്ന റിപോര്‍ട്ടുകളുള്‍പ്പെടെ വ്യക്തമാക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ അരക്ഷിതാവസ്ഥയിലും വംശീയ ഉന്മൂലനം നേരിടുന്നുവെന്നുമാണ്.
ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് മുസ് ലിം വിഭാഗത്തിന്റെ വീടുകളും സ്വത്തുക്കളും തകര്‍ക്കുന്ന നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാകുമ്പോള്‍, ആത്മീയ നേതാക്കള്‍ യാഥാര്‍ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് നീതീകരിക്കാനാവില്ല. നിരപരാധികളായ യുവാക്കള്‍ വര്‍ഷങ്ങളോളം ജയിലിലടയ്ക്കപ്പെടുന്നതും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നതുമായ സാഹചര്യം ഇന്ന് നിലവിലുണ്ട്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ രാജ്യം സുരക്ഷിതമാണെന്ന് പറയുന്നത് ഇരകളെ പരിഹസിക്കുന്നതിന് തുല്യമാണ്. പരമത വിദ്വേഷവും വിവേചനവും ഭരണകൂട പിന്തുണയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാലത്ത്, സമുദായത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്താവനയില്‍ നിന്നും കാന്തപുരം പിന്മാറണമെന്നും സമുദായത്തിന്റെ യഥാര്‍ഥ ആശങ്കകള്‍ അധികാരികളെ അറിയിക്കാനാണ് അദ്ദേഹം തയ്യാറാകേണ്ടതെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















