അയോഗ്യരായവരെ നീക്കണം; കണ്ണൂര്‍ സര്‍വകലാശാല പഠനബോര്‍ഡ് നിയമന പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ പഠനബോര്‍ഡ് നിയമന പട്ടിക തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിര്‍ദേശം നല്‍കിയ ഗവര്‍ണര്‍ പട്ടിക തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. 72 പഠനബോര്‍ഡുകളിലെ 800ല്‍പരം അംഗങ്ങളില്‍ 68 പേര്‍ക്ക് യോഗ്യതയില്ലെന്ന് കാണിച്ച് സേവ് യൂനിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. ബോര്‍ഡ് നിയമനത്തില്‍ തുടര്‍ച്ചയായി സര്‍വകലാശാല തിരിച്ചടി നേരിടുകയാണ്.
ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകള്‍ വരുത്താതെ നിയമനത്തിന് വിസി ഗവര്‍ണറോട് ആവശ്യപ്പെട്ടതും വിവാദമായി. ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് വിസിക്ക് അധികാരമെന്ന് കാണിച്ചായിരുന്നു രാജ്ഭവന്റെ അന്നത്തെ മറുപടി. കഴിഞ്ഞ കുറച്ചുനാളുകളായി കണ്ണൂര്‍ സര്‍വകലാശാല വിഷയങ്ങളില്‍ കടുത്ത നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പഠനബോര്‍ഡുകളിലെ നിയമനത്തിലും ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
RELATED STORIES
മെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT