Latest News

കാഞ്ഞങ്ങാട് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പിലെ പിന്തുണ: ലീഗില്‍ പൊട്ടിത്തെറി; മൂന്ന് കൗണ്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടു

കൗണ്‍സിലര്‍മാരുടെ നടപടി അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്നത്.

കാഞ്ഞങ്ങാട് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പിലെ പിന്തുണ: ലീഗില്‍ പൊട്ടിത്തെറി; മൂന്ന് കൗണ്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടു
X

കാഞ്ഞങ്ങാട്: നഗരസഭാ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി സുജാതക്ക് വോട്ട് മറിച്ചു നല്‍കിയ മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരോട് രാജി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിവരം. ഇന്ന് വൈകിട്ട് ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മറ്റിയാണ് രാജി ആവശ്യപ്പെട്ടത്. സിഎച്ച് സുബൈദ, ഹസീനാ റസാഖ്, അസ്മ മാങ്കൂല്‍ എന്നീ കൗണ്‍സിലര്‍മാരോടാണ് കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്.


രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് റസാഖ് തായിലക്കണ്ടിയുടെ ഭാര്യയും പടന്നക്കാട് വാര്‍ഡ് കൗണ്‍സിലറുമായ ഹസീന റസാഖ്, അസ്മ മാങ്കൂല്‍ എന്നിവര്‍ എല്‍ഡിഎഫിനു അനുകൂലമായി വോട്ട് ചെയ്യുകയും, സിഎച്ച് സുബൈദ തന്റെ വോട്ട് അസാധുവാക്കുകയുമായിരുന്നു. ഇതോടെ 26 വോട്ടുകള്‍ നേടി എല്‍ഡിഎഫിലെ സുജാത വിജയിച്ചു. കൗണ്‍സിലര്‍മാരുടെ നടപടി അണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്നത്. രാജി ആവശ്യപ്പെട്ടുള്ള മുനിസിപ്പല്‍ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റിയെ അറിയിച്ചതായി അറിയുന്നു. ജില്ലാ കമ്മറ്റിയുടെ തീരുമാനം വരുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കും എന്നാണ് അറിയുന്നത്.




Next Story

RELATED STORIES

Share it