Latest News

ഷായ്‌ക്കോ സുല്‍ത്താനോ ആ ഉറപ്പ് തകര്‍ക്കാനാവില്ല; മാതൃഭാഷ തമിഴ് തന്നെയെന്ന് കമല്‍ഹാസന്‍

''ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും അതു തകര്‍ക്കാനാവില്ല. നമ്മള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭാഷ തമിഴ് തന്നെയായിരിക്കും'' കമല്‍ഹാസന്‍ പറഞ്ഞു.

ഷായ്‌ക്കോ സുല്‍ത്താനോ ആ ഉറപ്പ് തകര്‍ക്കാനാവില്ല; മാതൃഭാഷ തമിഴ് തന്നെയെന്ന് കമല്‍ഹാസന്‍
X

ചെന്നൈ: ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. നാനാത്വത്തില്‍ ഏകത്വം എന്നത് രാജ്യം റിപ്പബ്ലിക് ആയ സമയത്ത് നാം നമുക്കു തന്നെ നല്‍കിയ ഉറപ്പാണെന്നും ഒരാള്‍ക്കും അതു ലംഘിക്കാനാവില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

''ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും അതു തകര്‍ക്കാനാവില്ല. നമ്മള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭാഷ തമിഴ് തന്നെയായിരിക്കും'' കമല്‍ഹാസന്‍ പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ 2017ലെ ജെല്ലിക്കെട്ടു സമരത്തേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുകയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. '' അന്നത്തേത് ഒരു പ്രക്ഷോഭം മാത്രമായിരുന്നു, ഭാഷയ്ക്കു വേണ്ടിയുള്ളത് അതിനേക്കാള്‍ വലുതായിരിക്കും'' സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ കമല്‍ പറഞ്ഞു.

അത്തരമൊരു സമരത്തിലേക്ക് തമിഴ്‌നാടോ ഇന്ത്യയോ പോകാതിരിക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയത് ബംഗാളിയിലാണ്. ഭൂരിഭാഗം പേരുടെയും മാതൃഭാഷയല്ല അത്. അഭിമാനത്തോടെ തന്നെയാണ് ബംഗാളിയില്‍ എഴുതപ്പെട്ട ദേശീയ ഗാനം നമ്മള്‍ പാടുന്നത്. കാരണം

കാരണം അത് എഴുതപ്പെട്ടിരിക്കുന്നത് എല്ലാ ഭാഷകള്‍ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ്. അതുകൊണ്ടാണ് അത് നമ്മുടെ ദേശീയ ഗാനമായത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ ഒറ്റയാക്കരുത്. ഇത്തരം കാര്യങ്ങള്‍ മൂലം എല്ലാവരും സഹിക്കേണ്ടി വരും.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും മുമ്പ് അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നാണ് സ്റ്റാലിന്റെ പ്രതികരണം.ഹിന്ദി പ്രഥമ ഭാഷായാക്കി മാറ്റാനുള്ള ബിജെപി നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം മുമ്പ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നിട്ടുള്ളതാണ്.

Next Story

RELATED STORIES

Share it