പോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ, 61 വര്‍ഷം കഠിനതടവും വിധിച്ചു. ഒപ്പം 4,05,000 രൂപ പിഴയും വിധിച്ചു. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ കൃഷ്ണ(29)നെയാണ് കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2022 ഏപ്രിലില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പലതവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. അന്നത്തെ മേപ്പാടി എസ്എച്ച്ഒ ആയിരുന്ന എബി വിപിനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി ബബിത ഹാജരായി. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിപി സിറാജ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായ കെ മുജീബ് തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലിസ് ഓഫിസറായ റമീനയുമുണ്ടായിരുന്നു.
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT