Latest News

മദ്യപാനത്തെതുടര്‍ന്ന് തര്‍ക്കം; കല്ലടിക്കോട് അച്ഛന്‍ മകനെ കൊലപ്പെടുത്തി

കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന്‍ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്.

മദ്യപാനത്തെതുടര്‍ന്ന് തര്‍ക്കം; കല്ലടിക്കോട് അച്ഛന്‍ മകനെ കൊലപ്പെടുത്തി
X
പാലക്കാട്: പാലക്കാട് കല്ലടിക്കോട് അച്ഛന്‍ മകനെ കൊലപ്പെടുത്തി. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന്‍ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ ജിബിന്റെ പിതാവ് ചാക്കോച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെടുര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങിക്കഴിയുകയാണ്.
Next Story

RELATED STORIES

Share it