Latest News

കലിം സയ്യിദ് പ്രസിഡന്റ്, അസര്‍ തംബോളിയും മുസമില്‍ ഖാനും ജനറല്‍ സെക്രട്ടറിമാര്‍; മഹാരാഷ്ട്ര എസ്ഡിപിഐക്ക് പുതിയ ഭാരവാഹികളായി

കലിം സയ്യിദ് പ്രസിഡന്റ്, അസര്‍ തംബോളിയും മുസമില്‍ ഖാനും ജനറല്‍ സെക്രട്ടറിമാര്‍; മഹാരാഷ്ട്ര എസ്ഡിപിഐക്ക് പുതിയ ഭാരവാഹികളായി
X

മുംബൈ: എസ്ഡിപിഐ മഹാരാഷ്ട്ര സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കലിം സയ്യിദാണ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിമാരായി രണ്ട് പേരെ തിരഞ്ഞെടുത്തു, അസര്‍ തംബോളിയെയും മുസമില്‍ ഖാനെയും.

ഒക്ടോബര്‍ 26ാം തിയ്യതി മുംബൈയിലെ മറാത്തി പത്രകാര്‍ ഭവനില്‍ ചേര്‍ന്ന സംസ്ഥാന റെപ്രസന്ററ്റീവ് കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെയുടെയും ദേശീയ ജനറല്‍ സെക്രട്ടറി മൊഹമ്മദ് ഷാഫിയുടെയും സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

വൈസ് പ്രസിഡന്റുമാരായി സദാശിവ് ത്രിപാഠി, അശോക് യാദവ്, അബ്ദുള്‍ അസീസ് ഖാന്‍ എന്നിവരെയും സെക്രട്ടറിമാരായി സാജിദ് പട്ടേല്‍, മുഷ്താഖ് കമാലുദ്ദീന്‍ എന്നിവരെയും ട്രഷററായി യൂസുഫ് പട്ടേലിനെയും അംഗങ്ങളായി മൊഹിയുദ്ദീന്‍ സയ്യിദ്, സമീന മേമന്‍, അഹ്മര്‍ നദീം, അബ്ദുല്ല ഖാന്‍, അഡ്വ. എ ജബ്ബാര്‍ മോമിന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it