കാബൂള്‍ യൂനിവേഴ്സിറ്റി ആക്രമണം: മുഖ്യ സൂത്രധാരനെ പിടികൂടി
''കാബൂള്‍ യൂണിവേഴ്സിറ്റി ആക്രമണത്തിന്റെ സൂത്രധാരന്‍ അറസ്റ്റിലായി,'' ഉപരാഷ്ട്രപതി അംറുല്ല സാലിഹ് തന്റെ ഫേസ്ബുക്ക് പേജില്‍ ശനിയാഴ്ച പ്രഖ്യാപിച്ചു.

കാബൂള്‍: കാബൂള്‍ യൂനിവേഴ്സിറ്റിയില്‍ അതിക്രമിച്ചുകറി 22 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ സായുധാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ അഫ്ഗാന് സൈന്യം പിടികൂടി. ഈ മാസം ആദ്യത്തിലായിരുന്നു സായുധര്‍ ക്ലാസ് മുറികളില്‍ അതിക്രമിച്ച് കയറി ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയത്. 27 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു.
''കാബൂള്‍ യൂണിവേഴ്സിറ്റി ആക്രമണത്തിന്റെ സൂത്രധാരന്‍ അറസ്റ്റിലായി,'' ഉപരാഷ്ട്രപതി അംറുല്ല സാലിഹ് തന്റെ ഫേസ്ബുക്ക് പേജില്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ആദില്‍ എന്ന വ്യക്തിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഹഖാനി ശൃംഖലയാണ് ആദിലിനെ റിക്രൂട്ട് ചെയ്തത. ജനങ്ങളെ ഭീതിപ്പെടുത്തുന്നതിനു സര്‍ക്കാരിനെ ദുര്ബലരാക്കുന്നതിനുമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. താലിബാന് അനുകൂല വിഭാഗമായ ഹഖാനി ഗ്രൂപ്പിലേക്ക് മൂന്നു വര്‍ഷം മുന്‍പാണ് ആദില്‍ പരിശീലനത്തിനു പോയത്. യൂണിവേഴ്സിറ്റി ആക്രമണത്തിന്റെ പേരില്‍ തുടക്കത്തില്‍ താലിബാനെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT