Latest News

റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കെ സന്തോഷ് കുമാര്‍

റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കെ സന്തോഷ് കുമാര്‍
X

പരപ്പനങ്ങാടി: റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാര്‍. ട്രോമോ കെയര്‍ പരപ്പനങ്ങാടി യൂണിറ്റും നഹാസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രണ്ടാം ഘട്ട റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് സുരക്ഷാ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസുകള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

ട്രോമാകെയര്‍ ജില്ലാ സെക്രട്ടറി കെ പി പ്രജീഷ്, സ്റ്റാര്‍ മുനീര്‍, കെ എം എ ഹാഷിം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it