പിണറായി വിജയന്‍ ബിജെപിയുടെ ചെരിപ്പ് നക്കുന്നു:കെ മുരളീധരന്‍
സ്വര്‍ണകടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പിണറായി കേന്ദ്രമന്ത്രി അമിത്ഷായുടെ കാല് നക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു

കല്‍പ്പറ്റ:മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി.ബിജെപിയുടെ ചെരിപ്പ് നക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും,സ്വര്‍ണകടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പിണറായി കേന്ദ്രമന്ത്രി അമിത്ഷായുടെ കാല് നക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
രാത്രി ആര്‍എസ്എസ് ഓഫിസില്‍ പോയി പകല്‍ മാന്യന്‍ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകര്‍ത്തത് സിപിഎംമ്മുകാര്‍ തന്നെയാണെന്നും,കോണ്‍ഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാനാണ്.രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കുമെന്നും എംപി പറഞ്ഞു.പോലിസിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും കാലത്തേത് മികച്ച പോലിസ് ആയിരുന്നു. പിഴച്ചവന്‍ ഭരിക്കുന്നത് കൊണ്ട് പോലിസും പിഴച്ചുപോയതെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.ഏത് വിദ്വാന്‍ ഡല്‍ഹിയില്‍ നിന്ന് സ്ഥലം വിട്ടാലും അടുത്ത തവണ കോണ്‍ഗ്രസ് രാജ്യം ഭരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTകോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടയ്ക്കുമെന്ന ...
16 Sep 2023 1:24 PM GMTകോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം:...
16 Sep 2023 1:16 PM GMTനിരപരാധികളുടെ മോചനത്തിനു വേണ്ടി പോരാടിയ മൗലാനാ ഗുല്‍സാര്‍ അഹ് മദ്...
21 Aug 2023 5:24 AM GMTപിന് നമ്പറില്ലാതെ 500 രൂപ വരെ കൈമാറാം; യുപിഐ ലൈറ്റിലെ പരിധി ഉയര്‍ത്തി
10 Aug 2023 10:52 AM GMTമണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്; ലോക്സഭയില്‍ ആഞ്ഞടിച്ച്...
9 Aug 2023 12:52 PM GMT