Latest News

ഐഎംജിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് കെ ജയകുമാര്‍

ഐഎംജിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് കെ ജയകുമാര്‍
X

പത്തനംതിട്ട: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) ഡയറക്ടര്‍ സ്ഥാനം ഒഴിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായ കെ ജയകുമാര്‍. ഇപ്പോള്‍ താല്‍ക്കാലികമായാണ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായ കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. സംസ്ഥാന കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ഡോ. ബി അശോക് ഐഎഎസാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ശമ്പളം നല്‍കുന്ന പദവി വഹിക്കുന്ന വ്യക്തിക്ക് ദേവസ്വം ബോര്‍ഡിലെ അംഗത്വമോ അധ്യക്ഷസ്ഥാനമോ വഹിക്കാന്‍ നിയമപരമായ അയോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ കെ ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സര്‍ക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടിസ് അയച്ചു.

Next Story

RELATED STORIES

Share it