Latest News

ജ്യോതിരാദിത്യ സിന്ധ്യ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

ജ്യോതിരാദിത്യ സിന്ധ്യ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനവും മറ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിനെ കാണുകയും ചെയ്തു.

ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗെവാറിന്റെ വസതിയും സിന്ധ്യ സന്ദര്‍ശിച്ചു. '' രാജ്യത്തോടുള്ള സമര്‍പ്പണത്തെക്കുറിച്ച് ഈ സ്ഥലം തീര്‍ച്ചയായും പ്രചോദനം നല്‍കുന്നു എന്നായിരുന്നു ഹെഡ്ഗെവാറിന്റെ വസതി സന്ദര്‍ശനത്തെ കുറിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍.

വളരെ രഹസ്യമായിട്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദര്‍ശനം. വിമാനത്താവളത്തില്‍ നിന്നും നേരെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ സിന്ധ്യ ഒരു മണിക്കൂറോളം മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച്ച നടത്തി.

Next Story

RELATED STORIES

Share it