Latest News

പശ്ചിമ ബംഗാളില്‍ ചണമില്ലിന് തീപിടിച്ചു: കത്തിനശിച്ചത് രണ്ട് ഗോഡൗണുകള്‍

പശ്ചിമ ബംഗാളില്‍ ചണമില്ലിന് തീപിടിച്ചു: കത്തിനശിച്ചത് രണ്ട് ഗോഡൗണുകള്‍
X

നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തിതഗഡ് പ്രദേശത്ത് ചണമില്ലിന് തീപിടിച്ചു.

തീപിടിത്തത്തിന് കാരണം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തിതഗഡ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

ഷോക് സര്‍ക്യൂട്ടുകൊണ്ടല്ല, തീപിടിത്തമുണ്ടായതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമല്ല, ആവശ്യമായ അന്വേഷണം നടത്തുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി പ്രശാന്ത ചൗധരി പറഞ്ഞു.

മൂന്ന് അഗ്നിശമന വാഹനങ്ങള്‍ മൂന്ന് മണിക്കൂറോളം പണിയെടുത്താണ് തീഅണച്ചത്.

ആള്‍നാശമുള്ളതായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it