കേരള ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും
![കേരള ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും കേരള ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും](https://www.thejasnews.com/h-upload/2023/02/21/211664-highhh.webp)
കൊച്ചി: കേരള ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇനി മലയാളത്തിലും ലഭ്യമാവും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ രണ്ട് വിധികള്‍ മലയാളത്തില്‍ ഇറങ്ങി. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഇംഗ്ലീഷിലുള്ള വിധിന്യായങ്ങള്‍ക്കൊപ്പം ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇവ പ്രസിദ്ധീകരിച്ചത്.
വാഹനം വാങ്ങുന്നതിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസും കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണയുമായി ബന്ധപ്പെട്ട കേസിലുമാണ് മലയാളത്തിലുള്ള വിധിന്യായങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുവാസ് എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ലീഷിലുള്ള ഉത്തരവുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന കോപ്പി വീണ്ടും പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി ഹൈക്കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് കോടതിയിലെ സാങ്കേതിക സമിതിയുടെ തീരുമാനം.
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT