Latest News

ജോധ്പൂര്‍ സംഘര്‍ഷം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്ന് റിപോര്‍ട്ട് തേടി

ജോധ്പൂര്‍ സംഘര്‍ഷം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്ന് റിപോര്‍ട്ട് തേടി
X

ജയ്പൂര്‍: രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി.

കേന്ദ്ര മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംസ്ഥാന സര്‍ക്കാരില്‍നിന്നും പോലിസില്‍നിന്നും റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ഈദിനു തൊട്ടുതലേ ദിവസമാണ് മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ സ്വന്തം പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. അത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിവരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.

പെരുന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം രൂപപ്പെട്ടത്.

ഇപ്പോള്‍ സംഘര്‍ഷമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംഘര്‍ഷാവസ്ഥ ഇല്ലാതായിട്ടില്ല. ഈദ് ദിനത്തില്‍ പോലിസ് സംരക്ഷയിലാണ് മുസ് ലിംസമൂഹം നമസ്‌കാരം നടത്തിയത്. പലയിടത്തും വാഹനങ്ങളും കടകളും വീടുകളും ആക്രമിക്കപ്പെട്ടു.

പെരുന്നാള്‍ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പകരമായി ഹിന്ദുത്വര്‍ കാവിപ്പതാക ഉയര്‍ത്തി പ്രകോപം സൃഷ്ടിച്ചതായാണ് വിവരം. പരശുരാംജയന്തിയാണെന്നാണ് പതാക ഉയര്‍ത്തിയതിന് കാരണമായി പറഞ്ഞത്.

പതാക നീക്കം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഘര്‍ഷത്തിനിടയില്‍ കല്ലേറും നടന്നു. ജോധ്പൂരില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേറ്റു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ സ്വാധീനമേഖലയാണ് ജോധ്പൂര്‍. ജോധ്പൂരില്‍നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ജോധ്പൂരിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്നും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

പെരുന്നാള്‍ തലേന്ന് രാത്രിയില്‍ ഹിന്ദു പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യംവിളിയോടെ നടത്തിയ മോട്ടോര്‍ബൈക്ക് റാലിയെത്തുടര്‍ന്നാണ് രാജസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടങ്ങിയത്. കരൗളിയിലാണ് ഹിന്ദുത്വര്‍ മോട്ടോര്‍ സൈക്കില്‍ റാലി നടത്തിയത്. മുസ് ലിംസമൂഹത്തിന്റെ പൊതുഇടങ്ങളിലെ ഇടപെടലുകളില്‍ തര്‍ക്കമുണ്ടാക്കി പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതി വ്യാപകമാണ്.

Next Story

RELATED STORIES

Share it