Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു
X

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ഗര്‍ഭചിദ്ര കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു. അതിജീവിതയ്ക്ക് താന്‍ ഒരു പൊതി കൈമാറിയിരുന്നു, പൊതിയില്‍ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ജോബി ജോസഫ് മൊഴി നല്‍കി.

ഗര്‍ഭചിദ്രം നടത്താന്‍ ഗുളിക കൈമാറിയത് ജോബി എന്നായിരുന്നു അതിജീവിതയുടെ നല്‍കിയ മൊഴി. ഫോണ്‍ ഹാജരാക്കാന്‍ ജോബിക്ക് പോലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ജോബി ഫോണ്‍ കൊണ്ടുവന്നിരുന്നില്ല. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അതിജീവിതയെ കഴിഞ്ഞ ദിവസം കക്ഷിചേര്‍ത്തു.

Next Story

RELATED STORIES

Share it