Latest News

ജെഎന്‍യു കാംപസില്‍ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

അറസ്റ്റ് വൈകുന്നതിനെതിരെ ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് ഐഷെ ഖോഷ് പോലിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ജെഎന്‍യു കാംപസില്‍ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി:ജെഎന്‍യു കാംപസിനുള്ളില്‍ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഡല്‍ഹി മുനീര്‍കയില്‍ സ്ഥിരതാമസക്കാരനായ ബംഗാള്‍ സ്വദേശി അക്ഷയ്(27) ആണ് പിടിയിലായത്. ഇയാള്‍ ജെഎന്‍യു വിദ്യാര്‍ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശര്‍മ വ്യക്തമാക്കി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് നടന്നത്.

ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റിംഗ് ജോലികള്‍ക്കായി കാംപസില്‍ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവി ദിവസം രാത്രി 11.45 ഓടെ കാംപസില്‍ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാര്‍ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാര്‍ഥിനി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

വസന്ത് കുച്ച് പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് ഐഷെ ഖോഷ് പോലിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂര്‍ പിന്നിട്ടിട്ടും അറസ്റ്റ് നടക്കുന്നില്ലെന്നും, കാംപസിനകത്ത് സ്ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചു.

Next Story

RELATED STORIES

Share it