Latest News

ജെഇഇ പരീക്ഷ നാല് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഇംഗ്ലീഷ്, ഹിന്ദി, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, ഒഡിയ, പഞ്ചാബി, 13 ഭാഷകളില്‍ ജെഇഇ പരീക്ഷ നടത്തും.

ജെഇഇ പരീക്ഷ നാല് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
X

ന്യൂഡല്‍ഹി: ഐഐടി ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍സ്) യോഗ്യതാ പരീക്ഷ തുടര്‍ച്ചയായ നാല് മാസങ്ങളിലായി നാല് സെഷനുകളിലായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് ബുധനാഴ്ച അറിയിച്ചു. പുതിയ സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാനുള്ള സൗകര്യവും പിന്നീട് അവരുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്താനുള്ള അവസരവും നല്‍കും.


പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 23 മുതല്‍ 26 വരെ പുതിയ സംവിധാനത്തില്‍ നടത്തും തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മറ്റ് സെഷനുകള്‍ നടത്തും. വിദ്യാര്‍ഥികളില്‍ നിന്നും, വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ജെഇഇ മെയിന്‍സ് നാല് സെഷനുകളിലായി നടത്താന്‍ തീരുമാനിച്ചു. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കും. പരീക്ഷയുടെ അവസാന തീയതി മുതല്‍ അഞ്ച് ദിവസത്തിനകം ഫലം പ്രഖ്യാപിക്കും.


പരീക്ഷാ മാധ്യമം അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, ഒഡിയ, പഞ്ചാബി, 13 ഭാഷകളില്‍ ജെഇഇ പരീക്ഷ നടത്തും. ഹിന്ദിയും ഇംഗ്ലീഷും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉപയോഗിക്കും. ഒരു അധ്യയന വര്‍ഷം പാഴാക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം അവസരങ്ങള്‍ നല്‍കാനാണ് പുതിയ തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലും എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലും സിലബസില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it