Latest News

ജിദ്ദയിലെ മലയാളികളുടെ കൂട്ടായ്മ പൗരാവലിയുടെ ഫേസ്ബുക് പേജ് സ്വിച്ച് ഓണ്‍ ചെയ്തു

മലയാളി സമൂഹത്തിന്റെ പൊതുവേദിയായ ജിദ്ദ പൗരാവലിയുടെ ഫേസ്ബുക് പേജ് ഉസ്താദ് അബ്ദുല്‍ മജീദ് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജിദ്ദയിലെ മലയാളികളുടെ കൂട്ടായ്മ പൗരാവലിയുടെ  ഫേസ്ബുക് പേജ് സ്വിച്ച് ഓണ്‍ ചെയ്തു
X

ജിദ്ദ:ജിദ്ദ മലയാളി സമൂഹത്തിന്റെ പൊതുവേദിയായപൗരാവലിയുടെ ഫേസ്ബുക് പേജ് ഉസ്താദ് അബ്ദുല്‍ മജീദ് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷറഫിയ ഹില്‍ടോപ് ഹോട്ടലിലായിരുന്നു ചടങ്ങ്. അബ്ദുല്‍ മജീദിനെ പൗരാവലി ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കിയും ഡോക്ടര്‍ ഇസ്മായില്‍ മരുതേരി പൊന്നാട അണിയിച്ചും ആദരിച്ചു.

ചെയര്‍മാന്‍ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംസുദ്ദിന്‍ പി പൊതു പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ റാഫി ബീമാപ്പള്ളി, രക്ഷാധികാരി സി എം അഹമ്മദ് ഷിബു തിരുവനന്തപുരം, നാസ്സീമുദ്ധീന്‍ മണനാക്, ജെ എന്‍ എച് അഷ്‌റഫ്, കബീര്‍ കൊണ്ടോട്ടി, ഹിഫ്‌സു റഹ്മാന്‍, നാസര്‍ ശാന്തപുരം, സക്കീന, ഷാനവാസ് തലാപ്പില്‍, ഉസ്താദ് അബ്ദുള്‍ മജീദ്, ജോയിന്റ് കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ഉണ്ണി തെക്കേടത് അവതാരകനായിരുന്നു. തുടര്‍ന്ന് സംഗീത വിരുന്നും സംഘടിപ്പിച്ചു. നാസ്സര്‍ പുളിക്കല്‍, സലിംപൊറ്റയില്‍, മുസ്തഫ ലാലു സൗണ്ട്, വേണുഗോപാല്‍ അന്തിക്കാട്, സത്താര്‍ പട്ടാമ്പി, അഹ്മദ് ഷാനി, ഉണ്ണി തെക്കേടത്ത്, റഷീദ്മണ്ണിപിലാക്കല്‍, മുജീബ് പാക്കട നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it