Latest News

ജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി

ജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി
X

ജിദ്ദ: ഇരുപത്തിയെട്ട് വര്‍ഷത്തെ സൗദി പ്രവാസത്തിന് ശേഷം ജിദ്ദാ പൊന്നാനി മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് അഹമ്മദ് ഷബീര്‍ എന്ന ഷബീര്‍ ബാബു നാട്ടിലേയ്ക്ക് മടങ്ങുന്നു. 1995 ആദ്യത്തില്‍ മിത്‌സുബിഷി ഇലക്ട്രിക്കല്‍ കമ്പനിയില്‍ സ്‌റ്റോര്‍കീപ്പര്‍ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഷബീര്‍ അക്കൗണ്ടന്റ്, സീനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജര്‍, എന്നീ പദവികളില്‍ സേവനം ചെയ്തശേഷം സെക്ഷന്‍ മാനേജര്‍ ആയിരിക്കുമ്പോഴാണ് വിരമിക്കുന്നത്.

റിയാദിലാണ് ഷബീര്‍ ആദ്യം എത്തിയത്. ബി കോം ബിരുദധാരിയായ ഷബീര്‍ റിയാദിലെ ഒരു കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നതൊഴിച്ചാല്‍ പ്രവാസത്തിന്റെ ഏതാണ്ട് മുഴുവനും മിത്‌സുബിഷിയില്‍ തന്നെയായിരുന്നു ജോലിചെയ്തത്. ആദ്യ നിയമനം റിയാദിലായിരുന്നെങ്കിലും ഏതാനും മാസങ്ങളുടെ സേവനത്തിന്‌ശേഷം ജിദ്ദയിലേക്ക് മാറുകയും ചെയ്തു.

ഭാര്യ: പൊന്നാനി സ്വദേശിതന്നെയായ റാഷിദ. മക്കള്‍: ഷാരൂഖ് (സിഎംഎ വിദ്യാര്‍ത്ഥി), ആത്വിഫ് (യു കെ), ഐഐഎസ്‌ജെ വിദ്യാര്‍ത്ഥികളായ സല്‍മാന്‍, അയാന്‍, അലീന.

ജിദ്ദയിലെത്തിയത് മുതല്‍ പൊന്നാനി സ്വദേശികളുടെ സാമൂഹ്യ, ജീവകാരുണ്യ സംഘടനയായ ജെപിഎംജെ (ജിദ്ദാ പൊന്നാനി മുസ്ലിം ജമാഅത്ത്)യില്‍ സജീവമായിരുന്നു. സംഘടനയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചശേഷം പ്രസിഡണ്ട് പദവിയില്‍ ആയിരിക്കെ പ്രവാസം മതിയാക്കുന്ന ഷബീര്‍ ബാബുവിനും കുടുംബത്തിനും പ്രവര്‍ത്തകരും കുടുംബങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

പ്രവാസം മതിയാക്കുന്ന ജെപിഎംജെ കുടുംബാംഗങ്ങളായ ഹസീന നവാസ്, മക്കള്‍ ആല്‍ഫിന്‍, നസ്‌ലിന്‍ എന്നിവരെയും സാബിറ അക്ബര്‍, മകന്‍ അയ്മന്‍ എന്നിവരെയുംപരിപാടിയില്‍വച്ച് ആദരിച്ചു.

പുതിയ പ്രസിഡണ്ട് മന്‍സൂര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രസിഡണ്ട് ടി വി അബ്ദുല്ലക്കുട്ടി, നാസിക് റഹ്മാന്‍, സഈദ്, ഇര്‍ഫാന്‍, അലി, ആഷിഖ്, അലിക്കുട്ടി, ഫൈസല്‍, ഡോ. അമീറുദ്ധീന്‍, നവാസ് ബാവ, അക്ബര്‍ പൊന്നാനി, മറിയു അബ്ദുള്ളക്കുട്ടി, നിഷാഅമീറുദ്ധീന്‍, ഷെറിയ ഷാജി, റസിയ നാസര്‍, റീന ആഷിക്, ഫസ്‌ല നാസിക്, സംറ മന്‍സൂര്‍, ഷഹനാസ് അലി, ശബാന ഇര്‍ഫാന്‍, ഷബ്‌ന സൈദ്, എന്നിവര്‍ പങ്കെടുത്തു.

പരിപാടിയില്‍വച്ച് പിരിഞ്ഞു പോകുന്നവര്‍ക്ക് സംഘടനയുടെ ഉപഹാരം കൈമാറി.

Next Story

RELATED STORIES

Share it