ജിദ്ദ കെഎംസിസി ഹജ്ജ് വോളണ്ടിയര്‍ രജിസ്ട്രേഷന് പിഎംഎ സലാം ഉല്‍ഘാടനം ചെയ്തു

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശവുമായി വിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാനായി പുറപ്പെടുന്ന ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വോളണ്ടിയര്‍ റജിസ്ട്രേഷന് ചെമ്പന്‍ മുസ്തഫയില്‍ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം ഉല്‍ഘാടനം ചെയ്തു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവനങ്ങളിലൊന്നായ കെഎംസിസി ഹജ്ജ് വോളണ്ടിയര്‍ സേവനത്തോടും സേവകരോടും മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വലിയ മതിപ്പും ആദരവുമാണെന്ന് പറഞ്ഞ അദ്ദേഹം ഈ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്ന് ഓര്‍മപ്പെടുത്തി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയ സന്നാഹങ്ങളോടെ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഹജ്ജ് സേവനം കൊവിഡ് മഹാമാരി കാരണം ഹജ്ജ് കമ്മങ്ങള്ക്കെത്തുന്ന ഹാജിമാരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയത്തിയതിനാല് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജ് സേവനത്തിന് അവസരമില്ലായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജിന് 10 ലക്ഷം ഹാജിമാരാണ് പങ്കെടുക്കുന്നത്. ഹജ്ജ് മന്ത്രാലയവും ഇന്ത്യന്‍ ഹജ്ജ് മിഷനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും പരിപൂര്‍ണമായും സഹകരിച്ചായിരിക്കും കെഎംസിസി ഹജ്ജ് സെല്‍ പ്രവര്‍ത്തിക്കുക.
പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള യോഗം ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര സ്വാഗതം പറഞ്ഞു. ടി എം എ റഹൂഫ്, വി പി മുസ്തഫ, നാസര്‍ എടവനക്കാട് എന്നിവര്‍ പ്രസംഗിച്ചു.
സി കെ എ റസാഖ് മാസ്റ്റര്‍, ഇസ്മായീല്‍ മുണ്ടക്കുളം, പി സി എ റഹ്മാന്, ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍, മജീദ് പുകയൂര്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂര്‍, എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍...
25 Jun 2022 6:02 AM GMTഎന്താണ് ബഫര്‍ സോണ്‍ പ്രശ്നം?; എസ്എഫ്ഐക്ക് ഒരു പഠനക്കുറിപ്പ്
25 Jun 2022 5:34 AM GMTപരിസ്ഥിതിലോല മേഖല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് അവലോകന...
25 Jun 2022 5:07 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം:എസ്എഫ്ഐ നേതാക്കളെ വിളിച്ചുവരുത്തി...
25 Jun 2022 5:04 AM GMT