Latest News

ജയ് കിഷോര്‍ ഡോക്ടറാവും , 70ാം വയസ്സില്‍

എസ്ബിഐയില്‍ നിന്നും വിരമിച്ച ജയ് കിഷോര്‍ പ്രധാന്‍ , ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ എഴുതിയത്.

ജയ് കിഷോര്‍ ഡോക്ടറാവും , 70ാം വയസ്സില്‍
X

ഭുവനേശ്വര്‍: 64ാം വയസ്സില്‍ എംബിബിഎസ് അഡ്മിഷന്‍ ലഭിച്ച് ഡോക്ടറാവാന്‍ ഒരുങ്ങുകയാണ് റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജയ് കിഷോര്‍ പ്രധാന്‍. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രമാകുകയാണ് ജയ് കിഷന്‍ പ്രധാന്‍ എന്ന വിദ്യാര്‍ഥി. അല്‍പ്പം വൈകി, 64ാം വയസ്സിലാണ് അദ്ദേഹം നീറ്റ് പരീക്ഷ പാസായി ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരിക്കുന്നത്.


എസ്ബിഐയില്‍ നിന്നും വിരമിച്ച ജയ് കിഷോര്‍ പ്രധാന്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ എഴുതിയത്. പ്രായപരിധി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ നീറ്റിന് നിലവില്‍ ഉയര്‍ന്ന പ്രായപരിധിയില്ല. പരീക്ഷയില്‍ നല്ല സ്‌കോര്‍ നേടി തന്നെയാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണസീറ്റ് വഴി ഒഡീഷയിലെ വീര്‍ സുരേന്ദ്ര സായ് യൂണിവേഴ്‌സിറ്റി ആന്‍ഡ് ടെക്‌നോളജിയില്‍ (VIMSAR) ജയ് കിഷന്‍ അഡ്മിഷന്‍ നേടിയത്. ഈ പ്രായത്തിലും മെഡിക്കല്‍ വിദ്യാര്‍ഥി ആയി പ്രവേശനം നേടി പ്രധാന്‍ ഒരു മാതൃക കാട്ടിയിരിക്കുകയാണ്' എന്നാണ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ലളിത് മെഹര്‍ പ്രതികരിച്ചത്.


ഇരട്ട പെണ്‍കുട്ടികളും മകനും ഉള്‍പ്പടെ മൂന്നു മക്കളുടെ പിതാവാണ് കിഷോര്‍. 2016 ല്‍ മകളെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കായി സഹായിക്കുന്നതിനിടെയാണ് എന്തു കൊണ്ട് തനിക്കും പരീക്ഷ എഴുതിക്കൂടായെന്ന തോന്നല്‍ വന്നതെന്നാണ് ജയ് കിഷോര്‍ പറയുന്നത്. ഫാര്‍മസിസ്റ്റായ ഭാര്യയും പിന്തുണ നല്‍കി. എംബിബിഎസ് പഠനം പൂര്‍ത്തിയാകുമ്പോഴേക്കും ജയ് കിഷോറിന് എഴുപത് വയസാകും. പ്രായം തനിക്ക് വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ഇയാള്‍ പറയുന്നത്. ജീവനുള്ളത് വരെ ആളുകളെ സേവിക്കണം എന്നതാണ് ആഗ്രഹമെന്നും ഇദ്ദേഹം പറയുന്നു.




Next Story

RELATED STORIES

Share it