Latest News

ജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍

ജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
X

ടോക്കിയോ: ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കദ്വീപിന് സമീപം ചൈനയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകളെത്തിയതില്‍ പ്രതിഷേധിച്ച് ജപ്പാന്‍ രംഗത്ത്. തിങ്കളാഴ്ച രാവിലെ ബെയ്ജിങ്ങും അവകാശവാദമുന്നയിക്കുകയും ദിയാവു എന്ന് വിളിക്കുകയും ചെയ്യുന്ന സെന്‍കാകു ദ്വീപിനു ചുറ്റുമുള്ള ജാപ്പനീസ് മേഖലയില്‍ ചൈനീസ് കപ്പല്‍ എത്തിയെന്നാണു പ്രതിരോധമന്ത്രാലയം ആരോപിച്ചത്. ചൈനയും ഈ ദ്വീപിനുമേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. റഷ്യന്‍ യുദ്ധക്കപ്പലെത്തി കടലില്‍ നിലയുറപ്പിച്ച് 40 മിനിറ്റിനുശേഷമാണ് ചൈനീസ് യുദ്ധക്കപ്പല്‍ ജപ്പാന്റെ മേഖലയില്‍ പ്രവേശിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഒരുമണിക്കൂറോളം കപ്പലുകള്‍ ഇവിടെ തങ്ങി. ചൈനീസ്- റഷ്യന്‍ സൈനികനീക്കത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. കൊടുങ്കാറ്റിനെത്തുടര്‍ന്നു കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിക്കാനുള്ള സാധ്യത ജപ്പാന്‍ തള്ളിക്കളയുന്നില്ല. സംഭവത്തില്‍ സംഭവത്തില്‍ ബെയ്ജിങ്ങിനോട് കടുത്ത ആശങ്ക രേഖപ്പെടുത്തി ജപ്പാന്‍ പ്രതിഷേധം അറിയിച്ചതായി ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി സെയ്ജി കിഹാര പറഞ്ഞു.

ചരിത്രപരമായും അന്താരാഷ്ട്ര നിയമത്തിന് കീഴിലും ജപ്പാന്റെ പ്രദേശത്തിന്റെ അന്തര്‍ലീനമായ ഭാഗമാണ് സെന്‍കാകു ദ്വീപുകള്‍. ജാപ്പനീസ് ഭൂമി, പ്രദേശിക ജലം, വായുസഞ്ചാരം എന്നിവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശാന്തമായും എന്നാല്‍ ദൃഢമായും വിഷയം കൈകാര്യം ചെയ്യും- കിഹാര പറഞ്ഞു. സമുദ്രാതിര്‍ത്തിലംഘനമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്വീപുകള്‍ ചൈനീസ് പ്രദേശമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it