- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ പോലിസ് രാജ് അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

കൊച്ചി: കൊവിഡ് 19 രോഗത്തിന്റെ സമ്പര്‍ക്ക വ്യാപനം തീവ്രമാകുന്ന സാഹചര്യത്തെ ഉപയോഗിച്ചു കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പോലിസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി. മെഡിക്കല്‍ അസോസിയേഷന്റെ എതിര്‍പ്പിനെ പോലും മറികടന്നാണ് പിണറായി സര്‍ക്കാറിന്റെ ഈ നിക്കം. മാത്രമല്ല രോഗികളുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ്‌സ് പരിശോധിക്കാനും അവരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള അവകാശവും കൂടി സര്‍ക്കാര്‍ പോലിസിന് നല്‍കിയിരിക്കുകയാണ്. ഇത് ഭരണഘടനാവിരുദ്ധവും നിരവധി കോടതി വിധിന്യായങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട വ്യക്തികളുടെ സ്വകാര്യതക്കും പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നു കയ്യറ്റവുമാണ്. നമ്മുടെ രാജ്യത്തിനകത്തെ നിരവധി സംസ്ഥാനങ്ങളിലും അമേരിക്ക, യൂറോപ്പ് അടക്കം മറ്റു പല രാജ്യങ്ങളിലും മരണങ്ങളായും രോഗവ്യാപനമായും കൊവിഡ് അത്യന്തം ഭീകരത സൃഷ്ടിച്ചപ്പോള്‍ കേരളത്തിന് പിടിച്ച് നില്‍ക്കാന്‍ മാത്രമല്ല, നല്ല നിലയില്‍ പ്രതിരോധിക്കാനുമായി. ഇത് സാധ്യതമായത് മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനവും ജനങ്ങളുടെ സഹകരണവും മൂലമാണ്. ഇത് തിരിച്ചറിഞ്ഞ്, ഇപ്പോഴത്തെ വ്യാപനത്തിന്റെ സവിശേഷതകള്‍ കണ്ടെത്തി കൂടുതല്‍ ക്രിയാത്മകവും ഗുണപരവുമായ ഒരു മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു പകരം ആരോഗ്യ പ്രവര്‍ത്തകരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ നിന്ന് മാറ്റി ആ ചുമതല മനുഷ്യാവകാശ ധ്വംസനങ്ങളില്‍ കുപ്രസിദ്ധമായ കേരള പോലിസിനെ ഏല്‍പ്പിക്കുന്നത് അത്യന്തം യുക്തിരഹിതവും അപകടകരവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയെ ഒരു ക്രമസമാധാന പ്രശ്‌നമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനമല്ല മറിച്ചത് ഫാസിസ്റ്റ് പ്രയോഗത്തോടാണ് ചേര്‍ന്നു നില്‍ക്കുന്നത്.
രോഗാതുരമായ അവസ്ഥയെ ഒരു കുറ്റകൃത്യമായി കാണുന്ന ഈ നടപടി രോഗം വന്ന വ്യക്തികളെ കുറ്റവാളിയാകുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് മാത്രമല്ല, രോഗമോ, അത് പകര്‍ന്ന് കിട്ടാനുള്ള സാധ്യതയോ ഭയപ്പെട്ട് നില്‍ക്കുന്ന ഏറെ കരുതലും പരിഗണനയും നല്‍കി കൈകാര്യം ചെയ്യേണ്ട വ്യക്തികളെ, (ജനങ്ങളെ) ആരോഗ്യ ചിക്തിസാരംഗത്തെ കുറിച്ച് അജ്ഞരായ, ലോക്കപ്പ് കൊലകളടക്കമുള്ള നിയമവിരുദ്ധ കൊലകളുടെ പേരില്‍ പോലും കുപ്രസിദ്ധമായ കേരള പോലിസിനെ ഏല്‍ പ്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സാമാന്യയുക്തിക്ക് പോലും നിരക്കാത്തതുമായ നടപടിയാണ്. അമിതാധികാര പ്രയോഗത്തിന് കൂടുതല്‍ സാധ്യത നല്‍കുന്ന ഇത്തരം നിയമപരമായ അധികാരം ഒരിക്കല്‍ ലഭിച്ചാല്‍ ക്രമാനുഗതമായി അത് കൂടുതല്‍ തീവ്രമായി ജനങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും വിസമ്മതങ്ങള്‍ ഉയര്‍ത്തുന്ന പുരോഗമന, ജനാധിപത്യ ശക്തികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുമെന്നാണ് അനുഭവം.
തൃശൂരിലും മറ്റും പല പ്രദേശങ്ങളിലും യന്ത്രികമായി പോലിസ് ജനങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതും ഏലൂരില്‍ ഒരു തൊഴിലാളിയോട് അയാളുടെ നമ്പര്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കോള്‍ലിസ്റ്റില്‍ കണ്ടതുകൊണ്ട് നിര്‍ബന്ധിതമായും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും ഇതിന്റെ ദുരന്തഫലങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















