Latest News

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വിഭവക്കൊള്ളയ്ക്ക്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വിഭവക്കൊള്ളയ്ക്ക്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി
X

ശ്രീനഗര്‍: സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുറത്തുനിന്നുള്ളവര്‍ക്ക് സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.

അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിനെ കൊള്ളടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിലെ ജനങ്ങളെ പുരത്തുള്ളവര്‍ക്ക് കൊള്ളയിടക്കാന്‍ വിട്ടുകൊടുക്കുന്നതിന്റെ ഭാഗമാണ് പ്രത്യേക പദവി എടുത്തുമാറ്റിയത്. ചെനബ് വാലി പവര്‍ പ്രൊജക്റ്റില്‍ ഉയര്‍ന്ന പദവികളില്‍ മുഴുവന്‍ പേരും സംസ്ഥാനത്തുനിന്ന് പുറത്തുള്ളവരാണ്. സംസ്ഥാനത്തിന്റെ വെളളവും വൈദ്യുതിയും പുറത്തേക്ക് പോവുകയാണ്. സംസ്ഥാനത്തെ വാഹനമുടമകള്‍ പ്രശ്‌നത്തിലാണ്. അവര്‍ ടോള്‍ കൊടുത്ത് മുടിയുന്നു- മെഹ്ബൂബ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുകൊണ്ട് കശ്മീരികള്‍ക്ക് ഒരു ഗുണവുമില്ല. 370 എടുത്തുമാറ്റിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു. ഓരോ ദിവസവും ഓരോ നിയമങ്ങള്‍ കൊണ്ടുവരികയാണ്. കശ്മീരികളുടെ സ്വത്വം തകര്‍ക്കപ്പെട്ടു- മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മദ്യമാഫിയയുടെ കയ്യിലേക്ക് ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി നല്‍കിയത് വിദേശരാജ്യമല്ല, മറിച്ച് രാജാ ഹരിസിങ്ങാണ്. ഇന്ത്യ അത് നമുക്ക് നല്‍കും മുമ്പ് ഹരിസിങ് അത് നല്‍കി. സംസ്ഥാനത്തുള്ളവര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ തീരുമാനിച്ചപ്പോള്‍ ഈ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it