Latest News

ജല്‍ഗാവ് ട്രെയിന്‍ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

ജല്‍ഗാവ് ട്രെയിന്‍ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
X

ജല്‍ഗാവ്: ജല്‍ഗാവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി.മരിച്ചവരില്‍ നാല് പേര്‍ നേപ്പാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതായി ജല്‍ഗാവ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ യുവരാജ് പാട്ടീല്‍ പറഞ്ഞു. കമല നവിന്‍ ഭണ്ഡാരി (43) ,ജാവകല ഭാട്ടെ (60), ലച്ചിറാം ഖതാരു പാസി (40) ഇംതിയാസ് അലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റ 15 പേരില്‍ 10 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയ്ന്‍ യാത്രക്കാരെ കര്‍ണാടക എക്സ്പ്രസ് ട്രെയ്ന്‍ തട്ടിയത്. മരിച്ചവരെല്ലാം പുഷ്പക് എക്സ്പ്രസ് എന്ന ട്രെയ്നിലെ യാത്രക്കാരായിരുന്നു. പുഷ്പക് എക്സ്പ്രസില്‍ തീപിടുത്തമുണ്ടായെന്ന ധാരണയില്‍ പര്‍ദാദെ റെയില്‍വേ സ്റ്റേഷന് സമീപം 30-35 യാത്രക്കാര്‍ ചാടി ഇറങ്ങിയതിനെ തുടര്‍ന്ന് തൊട്ടടുത്ത പാളത്തിലൂടെ വന്ന കര്‍ണാടക എക്സപ്രസ് യാത്രക്കാരെ ഇടിയ്ക്കുകയായിരുന്നു. വൈകീട്ട് നാലോടെയാണ് സംഭവം.

Next Story

RELATED STORIES

Share it