Latest News

യുഎന്‍ രക്ഷാകൗണ്‍സില്‍ പരിഷ്‌കാരങ്ങള്‍ക്ക് ബ്രിക്‌സ് രാജ്യങ്ങളുടെ പിന്തുണ തേടി വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

യുഎന്‍ രക്ഷാകൗണ്‍സില്‍ പരിഷ്‌കാരങ്ങള്‍ക്ക് ബ്രിക്‌സ് രാജ്യങ്ങളുടെ പിന്തുണ തേടി വിദേശകാര്യമന്ത്രി ജയ്ശങ്കര്‍
X

ന്യൂഡല്‍ഹി: അര്‍ത്ഥവത്തായ അന്താരാഷ്ട്ര പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമെന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാകൗണ്‍സില്‍ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പിന്തുണ തേടി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത ഒരു യോഗത്തിലാണ് ജയ്ശങ്കര്‍ ഈ അഭിപ്രായം ഉന്നയിച്ചത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍.

ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തതിനും ആധ്യക്ഷം വഹിച്ചതിനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന് നന്ദി പ്രകാശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആധ്യക്ഷത്തില്‍ ഭീകരതക്കെതിരേയും സാമ്പത്തിക സഹകരണത്തിന്റെ മേഖലയിലും നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി- യോഗത്തിനു ശേഷം ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

യോഗത്തില്‍ ആഗോള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി, അഫ്ഗാനിസ്ഥാനിലേയും പടിഞ്ഞാറന്‍ ഏഷ്യയിലെയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

ജൂലൈ 23ലെ ഡബ്യുടിഒ പരിഷ്‌കാരങ്ങളെ കുറിച്ച് ബ്രിക് രാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരുടെ മുന്‍കയ്യില്‍ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാനും യോഗം തീരുമാനിച്ചു. റഷ്യ, ബ്രസീല്‍, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്്‌സിലെ അംഗരാജ്യങ്ങള്‍.

Next Story

RELATED STORIES

Share it