Top

ട്യൂഷന്‍ ഫീസ് ഒടുക്കുന്നതിന് സമയം വേണം; വിദ്യാര്‍ത്ഥിയുടെ ഹരജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചില്ല

ട്യൂഷന്‍ ഫീസ് ഒടുക്കുന്നതിന് സമയം വേണം; വിദ്യാര്‍ത്ഥിയുടെ ഹരജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചില്ല
X

ന്യൂഡല്‍ഹി: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്യൂഷന്‍ ഫീസ് ഒടുക്കുന്നതില്‍ സമയപരിധി നീട്ടിനല്‍കണമെന്ന ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചില്ല. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍വകലാശാലകളിലേക്ക് അയക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഹരജി പരിശോധിച്ച ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സുഭാഷ് റെഡ്ഢി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹരജിക്കാരോട് ഹൈക്കോടതികളെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.

നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ റമെയ് റാണയാണ് ഇത്തരമൊരു നിര്‍ദേശം യുജിസി, ബാര്‍ കൗണ്‍സില്‍ എന്നിവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രികോടതിയിലെത്തിയത്. തന്റെ കക്ഷി വിദ്യാര്‍ത്ഥി സമൂത്തിന്റെ മൊത്തം താല്‍പര്യം പരിഗണിച്ചാണ് ഹരജിയുമായി എത്തിയതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിതസ്ഥിതികള്‍ വ്യത്യസ്തമായതിനാല്‍ ഹൈക്കോടതികള്‍ക്ക് മാത്രമേ ഇത് പരിഗണിക്കാനാവൂ എന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

സമാനമായ ചില കേസുകള്‍ നേരത്തെ സുപ്രിംകോടതി തള്ളിക്കളഞ്ഞകാര്യവും മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷന്‍ ഹരജിക്കാരുടെ അഭിഭാഷകനെ ഒാര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it