അബ്ദുറഹിമാന്‍ ഔഫിന് സിപിഎം അഭിവാദ്യം അര്‍പ്പിച്ചത് സ്വാഭാവികം : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: കൊല്ലപ്പെട്ട അബ്ദുറഹിമാന്‍ ഔഫിന് സിപിഎം അഭിവാദ്യം അര്‍പ്പിച്ചത് സ്വാഭാവിക നടപടിയെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബദുല്‍ ഹകീം അസ്ഹരി. എസ്.വൈ.എസ് പ്രവര്‍ത്തകനാണെങ്കിലും, പ്രാദേശിക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് അബ്ദുറഹിമാന്‍ കൊല്ലപ്പെട്ടത്. മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതിലൂടെ പാര്‍ട്ടി അവരുടെതായ ബഹുമാനം നല്‍കുകയും, ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്തത്. ശേഷം മതപരമായ മുഴുവന്‍ ആചാരങ്ങളും ചെയ്താണ് ഔഫിനെ ഖബറടക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയായ എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.
അബ്ദു റഹിമാന്‍ ഔഫിനെ രക്തസാക്ഷിയാക്കിയ പാര്‍ട്ടി നിലപാടിനെ വമര്‍ശിച്ച് എസ്.വൈ.എസ് ഭാരവാഹിയായ മുഹമ്മദലി കിനാലൂര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ കാന്തപുരം സുന്നി വിഭാഗത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മൃതദേഹത്തിന് സി.പി.എം അഭിവാദ്യം നല്‍കിയതിനെ പിന്തുണച്ച് അബ്ദുല്‍ ഹക്കീം അസ്ഹരി രംഗത്തെത്തിയത്
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT