Latest News

ഗസയിലെ കുട്ടികൾ നേരിടുന്ന പട്ടിണിയിൽ ലോകം മുഴുവൻ 'പങ്കാളികൾ': ഓക്സ്ഫാം

ഗസയിലെ കുട്ടികൾ നേരിടുന്ന പട്ടിണിയിൽ ലോകം മുഴുവൻ പങ്കാളികൾ: ഓക്സ്ഫാം
X

ഗസ: ഗസയിലെ കുട്ടികൾ പട്ടിണിയാവുന്നതിൽ സർവ്വ രാജ്യങ്ങൾക്കും പങ്കുണ്ടെന്ന് ഓക്സ്ഫാം. ഗസയിൽ അടിയന്തിര മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതുണ്ടെന്നും അതിന് ലോകരാജ്യങ്ങൾ തയ്യാറാവണമെന്നും ഗസയിലെ ഓക്സ്ഫാമിന്റെ ഭക്ഷ്യസുരക്ഷാ മേധാവി മഹ്മൂദ് അൽസഖ പറഞ്ഞു.

ഈജിപ്തിലും ജോർദാനിലും ധാരാളം സാധനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇസ്രായേൽ ഉപരോധം കാരണം ഒന്നും ലഭ്യമാക്കാൻ കഴിയുന്നില്ല. അത് പ്രതിസന്ധി രൂക്ഷമാക്കും. മാനുഷിക സംഘടനകൾക്ക് സഹായം ലഭിക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

"ഈ ഘട്ടം വിനാശകരവും മാറ്റാനാവാത്തതുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾ, കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവർക്ക്," അൽസഖ കൂട്ടി ചേർത്തു.

നിർഭാഗ്യവശാൽ, ലോകം മുഴുവൻ ഗസ യിലെ കുട്ടികളെ പട്ടിണിയിലാക്കുന്നതിൽ പങ്കുവഹിക്കുകയോ പങ്കുചേരുകയോ ചെയ്യുന്നെന്നും അൽസഖ വ്യക്തമാക്കി. ഗസയിൽ നിന്നു വരുന്ന ചിത്രങ്ങൾ കാണണമെന്നും അതുവഴി നിങ്ങളുടെയെല്ലാം കണ്ണു തുറക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഗസയിൽ പോഷകാഹാര കുറവ് മൂലം നിരവധി കുഞ്ഞുങ്ങൾ മരിച്ചു കൊണ്ടിരിക്കുകയാണ്. 290,000 കുഞ്ഞുങ്ങൾ മരണത്തിൻ്റെ വക്കിലാണെന്ന് ഗസ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

Next Story

RELATED STORIES

Share it