Latest News

ഡമാസ്‌കസില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം; 9 മരണം

ഡമാസ്‌കസില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം; 9 മരണം
X

ബെയ്‌റൂത്ത്: സിറിയയിലെ ഡെമാസ്‌കസില്‍ ഇസ്രായേലി സൈന്യം ബുധനാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ 9 പേര്‍ മരിച്ചു. അതില്‍ 5 പേര്‍ സിറിയന്‍ സൈനികരാണ്. 2022 ആദ്യ വാരം നടന്നതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഇത്തവണത്തേത്.

സിറിയയിലെ ഇറാന്റെ വെടിമരുന്ന് ഡിപ്പോ അടക്കമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

തങ്ങളുടെ അഞ്ച് പേര്‍ മരിച്ചതായി സിറിയന്‍ സൈന്യം അറിയിച്ചതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇസ്രായേല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

'ഇസ്രായേല്‍ ബുധനാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം നടത്തി... ഡമാസ്‌കസിന് ചുറ്റുമുള്ള നിരവധി സ്ഥാപനങ്ങളെയും സൈന്യം ലക്ഷ്യമിട്ടു'- സന വാര്‍ത്താഏജന്‍സി റിപോര്‍ട്ട് ചെയ്തു.

2011ല്‍ സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സഖ്യകക്ഷികളായ ഇറാന്‍ പിന്തുണയുള്ള സൈന്യത്തെയും ഹിസ്ബുള്ളയെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ രാജ്യത്തിനകത്ത് നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി.

ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെത്തുടര്‍ന്ന് ഏകദേശം 500,000ത്തോളം പേര്‍ വധിക്കപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it