Latest News

ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20 പേര്‍

ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20 പേര്‍
X

ഗസ: ഗസയില്‍ ഇന്ന് മാത്രം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ബുറൈജില്‍ നടന്ന ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 30 ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുമായി പോയ ഗസ ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിലേക്ക് ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

ഇസ്രായേലിന്റെ ഉപരോധം കാരണം പട്ടിണി രുക്ഷമായികികൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കാന്‍ സാധ്യതയുണ്ടെന്നും ഗസയിലെ മാനുഷിക കോര്‍ഡിനേറ്റര്‍ അംജദ് ഷാവ മുന്നറിയിപ്പ് നല്‍കി .

അതേ സമയം, ഹമാസിനെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശത്രുക്കളുടെ മേല്‍ വിജയം നേടും വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലിന്റെ സ്വാതന്ത്ര്യ ആഘേഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 52,418 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 118,091 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it