Latest News

യുഎഇ ഇസ്രായേല്‍ കരാറിനു പിറകെ ഗസയിലേക്ക് ഇസ്രായേല്‍ ആക്രമണം

അക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു.

യുഎഇ ഇസ്രായേല്‍ കരാറിനു പിറകെ ഗസയിലേക്ക് ഇസ്രായേല്‍ ആക്രമണം
X

ഗസ: യുഎഇയും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ഗസ മുമ്പിലേക്ക് ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസയിലേക്ക് ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചതെന്ന് ഫലസ്തീന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹമാസിന്റെ പരിശീലന കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.

അക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഇസ്രായേല്‍ നഗരമായ അഷ്‌ദോഡില്‍ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ റോക്കറ്റാക്രമണത്തെ കുറിച്ച് ഫലസ്തീന്‍ പോരാളി സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it