Latest News

പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡും

നിര്‍മ്മാണത്തിനായി 1.8 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 90 ലക്ഷവും കിഫ്ബിയില്‍ നിന്ന് അനുവദിച്ച 90 ലക്ഷവും ഉപയോഗിച്ചാണ് നിര്‍മ്മാണം

പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡും
X

മാള: പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഐസൊലേഷന്‍ വാര്‍ഡും. ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണത്തിനായി 1.8 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 90 ലക്ഷവും കിഫ്ബിയില്‍ നിന്ന് അനുവദിച്ച 90 ലക്ഷവും ഉപയോഗിച്ചാണ് നിര്‍മ്മാണം. വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള 10 കിടക്കകള്‍ ഒരുക്കും. കെട്ടിടം പണിക്ക് 1.3 കോടിയും വാര്‍ഡിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 50 ലക്ഷവുമാണ് വകയിരുത്തിയത്. ഇത് കൂടാതെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പിനായി പ്രത്യേക സൗകര്യം, നിരീക്ഷണ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ നേരിട്ടുള്ള പ്രവേശന കവാടം, ലാബ്, ഫാര്‍മസി എന്നിവയുടെ വിപുലീകരണം, ഭിന്നശേഷിക്കാര്‍ക്ക് ഡോക്ടറെ കാണാനും ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുമുള്ള പ്രത്യേക പാത എന്നിവ നിര്‍മ്മിക്കും. നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രമ രാഘവന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍, കിഫ്ബി എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it