- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ എം സി അബ്ദുല്ല മൗലവി നിര്യാതനായി

മലപ്പുറം: എഴുത്തുകാരനും ഇസ് ലാമിക പണ്ഡിതനും ജമാഅത്തെ ഇസ് ലാമി നേതാവുമായ എം സി അബ്ദുല്ല മൗലവി നിര്യാതനായി. വിവിധ ഇസ് ലാമിക കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെസി ഫൗണ്ടേഷനു കീഴില്‍ നടന്ന ഖുര്‍ആന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ സമിതി അംഗം, മങ്കട മഹല്ല് ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മണ്ണാര്‍ക്കാട് ആയിരുന്നു താമസം.
1947 ആഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പില്‍ ജനിച്ചു. പിതാവ് കുഞ്ഞാലി, മാതാവ് സൈനബ. ശാന്തപുരം ഇസ്‌ലാമിയ കോളജിലായിരുന്നു വിദ്യാഭ്യാസം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മുഴുസമയ പ്രവര്‍ത്തകനും മദ്‌റസ അധ്യാപകനുമായി പ്രവര്‍ത്തിച്ചു.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജ് (13 വര്‍ഷം), ശാന്തപുരം ഇസ്‌ലാമിയ കോളജ്, തിരൂര്‍ക്കാട് ഇലാഹിയ കോളജ്, വാടാനപ്പള്ളി ഇസ് ലാമിയ കോളജ്, കുറ്റിയാടി ഇസ് ലാമിയ കോളജ്, ആലുവ അസ്ഹറുല്‍ ഉലൂം, കുനിയില്‍ അന്‍വാറുല്‍ ഇസ് ലാം അറബിക് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
വിവിധ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തിയിട്ടുള്ള എം സി അബ്ദുല്ല മൗലവി പ്രബോധനം, ബോധനം, ആരാമം എന്നീ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. അബ്ദുല്ല മന്‍ഹമുമായി സഹകരിച്ച് ഖുര്‍ആന്‍ ശബ്ദകോശം പുറത്തിറക്കി. സൗദി കിരീടാവകാശിയായിരുന്ന നാഇഫ് രാജകുമാരന്റെ കീഴില്‍ നടന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു.
ഭാര്യ പരേതയായ മെഹ്‌റുന്നിസ. മക്കള്‍: തന്‍സീല്‍ റഹ്മാന്‍, ഇനാമുര്‍ റഹ്മാന്‍(മാധ്യമം-ബ്യൂറോ ചീഫ്), നിസാമുദ്ദീന്‍, സുനൈറ, സൈനബ്. മരുമക്കള്‍: ഇസ് മയില്‍, സാജിത, മുബീന, ജെസ്മിന്‍, പരേതനായ ഹംസ കെ എച്ച്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















